മാത്തറയിൽ കടകളിൽ മോഷണം; രണ്ട് ലക്ഷത്തോളം രൂപ കവർന്നു

പന്തീരാങ്കാവ്: ഒളവണ്ണ മാത്തറയിൽ ഞായറാഴ്ച പുലർച്ചെ പതിനൊന്ന് കടകളിൽ മോഷണം. മൂന്ന് കടകളിൽ നിന്നായി രണ്ടു ലക്ഷത്തോളം രൂപ നഷ്​ടമായി. മാത്തറയിലെ ഫാത്തിമ ബിൽഡിങ്​, എടക്കാട് ബിൽഡിങ്​, അവന്യ ആർക്കേഡ്, കെ.പി.സ്​​​റ്റോർ ജനറൽ മർച്ചൻറ്​, സിയാദ് ട്രേഡേഴ്സ്, ജന സേവന പോളിക്ലിനിക്ക് തുടങ്ങിയവയിലാണ് പൂട്ട് തകർത്ത് മോഷണം നടത്തിയത്. സിയാദ് എൻറർപ്രൈസിൽ നിന്നും 1,85,000 രൂപ നഷ്​ടപ്പെട്ടെന്ന് ഉടമ പറഞ്ഞു. ബിസിനസ് ആവശ്യാർഥം സ്വർണം പണയപ്പെടുത്തി സമാഹരിച്ച പണമാണ് നഷ്​ടപ്പെട്ടത്. എൽ.ഐ.സി ഏജൻസി ഓഫിസ്, ജന സേവന പോളിക്ലിനിക്ക് എന്നിവിടങ്ങളിൽ നിന്നും പണം നഷ്​ടപ്പെട്ടിട്ടുണ്ട്. മോഷണം നടന്ന കടകളിലൊന്നിൽ നിന്ന് പുലർച്ചെ 3.45 ഓടെയുള്ള സി.സി.ടി.വി ദൃശ്യം ലഭിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ മാത്രമാണ് ഉള്ളത്. എന്നാൽ, കൂടുതൽ പേർ ഉണ്ടാകുമെന്നാണ് പൊലീസി​ൻെറ അനുമാനം. ദൃശ്യത്തിൽ ഉള്ള ആൾ മാസ്കും തലയിൽ തുണിയും ചുറ്റിയിട്ടുണ്ട്. ഈ സമയത്ത് മാത്തറ ജങ്​ഷനിൽ നിന്ന്​ തിരിച്ച് പോകുന്ന ഒരു കാറും ദൃശ്യങ്ങളിൽ ഉണ്ട്. പന്തീരാങ്കാവ് എസ്.ഐ വിനായകനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഒളവണ്ണയിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ അഞ്ചംഗ മോഷണസംഘത്തെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. പന്തീരാങ്കാവ് - സിറ്റി പ്രധാന റോഡിനോട് ചേർന്ന കടകളിൽ തന്നെയാണ് മോഷണം നടന്നതെന്നത് ജനങ്ങൾക്കിടയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.