പമ്പിങ് തടസ്സപ്പെടുന്നു; മഴയിലും വടകരയില്‍ ജലക്ഷാമം

കൂരങ്കോട് പമ്പ്ഹൗസിലേക്കുള്ള വൈദ്യുതി മുടക്കമാണ് പ്രയാസം സൃഷ്​ടിക്കുന്നത് വടകര: വൈദ്യുതിമുടക്കം വടകര നഗരസഭയിലേക്കുള്ള ജലവിതരണത്തിന് തടസ്സമാകുന്നു. ഈ മഴക്കാലത്തും വിതരണ പൈപ്പുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങുന്നുണ്ട്. ഇതിനിടെ, പമ്പിങ്ങിലെ പ്രശ്നവും കൂടിയാകുമ്പോള്‍ മഴക്കാലത്തും വെള്ളത്തിനായി പരക്കംപായേണ്ട സ്​ഥിതിയാണ്​. ഗുളികപ്പുഴയുടെ തീരത്തെ കൂരങ്കോട്ടുകടവിലാണ് വടകര ശുദ്ധജലപദ്ധതിയുടെ പമ്പ്ഹൗസ്. മഴക്കാലമായതോടെ, ഇവിടെ വൈദ്യുതി മുടക്കം പതിവാണ്. ഇതുമൂലം പമ്പിങ് സുഗമമായി നടക്കുന്നില്ല. തുടര്‍ച്ചയായി പമ്പിങ് നടന്നാല്‍ മാത്രമേ വടകര പുതിയാപ്പിലെയും ജനത റോഡിലെയും ടാങ്കുകള്‍ നിറയുക. ടാങ്കുകള്‍ കൃത്യസമയത്ത് നിറഞ്ഞാല്‍ മാത്രമെ കൃത്യമായ ഇടവേളകളില്‍ ഓരോ പ്രദേശത്തേക്കും വെള്ളം വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. പമ്പിങ് തുടര്‍ച്ചയായി നടക്കാതെ വരുമ്പോള്‍ ഈ ക്രമമെല്ലാം തെറ്റുകയാണ്. മൂന്നുദിവസം കൂടുമ്പോള്‍ വെള്ളം കിട്ടിയിരുന്നവര്‍ക്ക് ഒരാഴ്ചകഴിഞ്ഞാലും കിട്ടാത്ത സ്​ഥിതിവരും. സംഭരണിയില്‍ നിശ്ചിത അളവില്‍ വെള്ളമുണ്ടെങ്കിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം കയറൂ. ഇതി​ൻെറ ദുരിതം പേറുന്നത് അറക്കിലാട്, പുത്തൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലുള്ളവരാണ്. ജലഅതോറിറ്റിയുടെ വെള്ളത്തെമാത്രം ആശ്രയിക്കുന്നവര്‍ പണംകൊടുത്ത് ടാങ്കര്‍ വെള്ളം കൊണ്ടുവരേണ്ട സാഹചര്യമാണ്​. അപേക്ഷ ക്ഷണിച്ചു വടകര: നഗരസഭ വിവിധ മൃഗസംരക്ഷണ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കന്നുകുട്ടി പരിപാലന പദ്ധതി, കാലിത്തീറ്റ, പാലിനുള്ള സബ്സിഡി, ധാതുലവണ മിശ്രിതം, കോഴികളും കൂടും, മുട്ടക്കോഴി വിതരണം, തൊഴിലുറപ്പ്​ പദ്ധതിയിലുള്‍പ്പെടുത്തിയുള്ള പശുവളര്‍ത്തല്‍, തീറ്റപ്പുൽകൃഷി, തൊഴുത്ത്- ആടിൻ കൂട്, കോഴിക്കൂട് നിർമാണം തുടങ്ങിയവക്കാണ് അപേക്ഷ ക്ഷണിച്ചത്. മൃഗാശുപത്രി, പുതുപ്പണം സബ് സൻെറര്‍, ക്ഷീര സഹകരണ സംഘം എന്നിവിടങ്ങളില്‍നിന്നും കൗണ്‍സിലര്‍മാരില്‍നിന്നും അപേക്ഷ ലഭിക്കും. ജൂലൈ 10നകം അപേക്ഷ സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.