വീട്​ നിർമാണം: വിചിത്ര നടപടിക്കെതിപ്രതിഷേധം

ഗൂഡല്ലൂർ: വീട് നിർമാണത്തിനുള്ള അനുമതിക്കായി സമർപ്പിക്കുന്ന അപേക്ഷകളിലെ ഭൂമിയുടെ നിജസ്​ഥിതി അറിയാൻ ടീ ബോർഡിനും ഹോർട്ടികൾചർ വിഭാഗത്തിനുമയക്കുന്ന പുതിയ നടപടിക്രമം വിചിത്രമെന്ന് വിടുതലൈ ശിരുത്തൈകൾ കക്ഷി നീലഗിരി പാർലമൻെറ് സെക്രട്ടറി ആർ. രാജേന്ദ്ര പ്രഭു. സാധാരണഗതിയിൽ ഭൂമിയെ സംബന്ധിച്ച് റവന്യൂ വിഭാഗത്തിൽനിന്നാണ് വിവരം തേടാറ്. ജില്ലയെ സംബന്ധിച്ചിടത്തോളം വീട് നിർമിക്കാൻ അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട വകുപ്പുകളുടെ വിവരം തേടിയശേഷം കലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ല കമ്മിറ്റിയാണ് അനുവാദം നൽകാറ്. രണ്ടുവർഷമായി അപേക്ഷകളിൽ തുടർനടപടികൾ സ്വീകരിക്കാതെ കെട്ടിക്കിടക്കുകയാണ്. ഭൂമിയുമായി ഒരു ബന്ധവുമില്ലാത്ത ടീ ബോർഡ്, കാർഷികവകുപ്പിൽനിന്നും അനുമതി വാങ്ങണമെന്നാണ് പുതിയ നിബന്ധന. അതായത്, ഹൗസ്​പ്ലോട്ടുകളായവക്കു മാത്രമാണ് വീട് നിർമാണത്തിന് അനുമതി നൽകുന്നത്. 21 സൻെറിനു മുകളിൽ ഭൂമിയുള്ളവർ നിർമിച്ച വീടുകൾക്കും നിർമിക്കാൻ അപേക്ഷിക്കുന്നവർക്കും അംഗീകാരം നൽകില്ല. ഈ അപേക്ഷകളാണ് ലാൻഡ്​ കൺവർഷൻ നടപടിക്രമമെന്ന പേരിൽ ഏതുതരം ഭൂമിയാ​െണന്ന് അറിയിക്കാൻ ടീ ബോർഡിനും കാർഷികവകുപ്പിനും അയക്കുന്നത്. ഇതു റവന്യൂ വിഭാഗത്തിനോ അ​െല്ലങ്കിൽ തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളോടോ ചോദിക്കേണ്ടതിനു പകരമാണ് ഭൂമിസംബന്ധിച്ച ഒരു ബന്ധവുമില്ലാത്ത വകുപ്പുകൾക്ക് കൈമാറുന്നതെന്ന് രാജേന്ദ്ര പ്രഭു ആരോപിച്ചു. മാത്രമല്ല, ഈ അപേക്ഷകളുമായി ചെല്ലാൻ ഏറെ ദൂരം യാത്രയും ചെയ്യേണ്ടിവരും. പുതിയ തീരുമാനപ്രകാരം ഭൂമി കൂടുതലുള്ളവർ വീട് നിർമിക്കണമെങ്കിൽ ഹൗസ്​പ്ലോട്ടാക്കി മാറ്റണം. അതായത്, 30 സൻെറ് ഭൂമിയുള്ള ഒരാൾ വീട് നിർമിക്കണമെങ്കിൽ പത്തു സൻെറ് വിൽക്കുകയോ മറ്റാരുടെയെങ്കിലും പേരിലേക്ക് മാറ്റുകയോ വേണം. 20 സൻെറ് ആ​െണങ്കിൽ വീടിനായി അപേക്ഷിക്കാം. ഈ അപേക്ഷ അംഗീകരിക്കുകയും ചെയ്യും. ഇത് പണക്കാർക്കും മറ്റും സാധ്യമാവുമെന്നും പാവപ്പെട്ട കർഷകരടക്കമുള്ളവരെ ഇത്​ ദോഷകരമായി ബാധിക്കുമെന്നും സെക്രട്ടറി കലക്ടർക്കയച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സെക്​ഷൻ 17, തമിഴ്നാട് സ്വകാര്യ വനസംരക്ഷണ നയം, മനുഷ്യനും വന്യമൃഗങ്ങളും തമ്മിലെ ഏറ്റുമുട്ടലുകൾ കാരണം ജനങ്ങൾ വിഷമത്തിലാണ്. ഇതിനിടെ, കോവിഡ് മഹാമാരിയിൽ പുറത്തേക്കിറങ്ങാൻപോലും പറ്റാതെയുള്ള സാഹചര്യത്തിൽ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന വിധത്തിലുള്ള ദുരിത നടപടികൾ പിൻവലിക്കണമെന്നാണ് ആവശ്യം. --------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.