ഭാരതീയ ചികിത്സ വകുപ്പി​െൻറ കീഴിലുള്ള ജീവനക്കാരെ പിരിച്ചുവിടരുത്

ഭാരതീയ ചികിത്സ വകുപ്പി​ൻെറ കീഴിലുള്ള ജീവനക്കാരെ പിരിച്ചുവിടരുത് കോഴിക്കോട്​: സംസ്ഥാനത്ത് ഭാരതീയ ചികിത്സ വകുപ്പി​ൻെറ കീഴിലുള്ള ആയുർവേദ ആശുപത്രികളിൽ പ്ലാൻ ഫണ്ട്​ മുഖേന ജോലിചെയ്തുവരുന്ന 350ഓളം താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോഴിക്കോട് ജില്ല കോൺട്രാക്ട്-കാഷ്വൽ ആൻഡ്​ സെക്യൂരിറ്റി വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ്​ അഡ്വ. എം. രാജൻ അധ്യക്ഷത വഹിച്ചു. സുരേഷ് മുണ്ടക്കൽ, ടി.എം. ചന്ദ്രൻ, പുത്തൂർ മോഹനൻ, ടി. ബാബുരാജ്, പി.എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.