നിരോധിത വല ഉപയോഗിച്ച് മീന്‍പിടിത്തം: വലകള്‍ പിടിച്ചെടുത്തു

വടകര: കുറ്റ്യാടി-മാഹി കനാലില്‍ കോട്ടപ്പള്ളി ഭാഗത്ത് നാട്ടുകാര്‍ നിരോധിത വല ഉപയോഗിച്ചു മീന്‍പിടിക്കുന്നതിനെതിരെ നടപടിയുമായി മറൈന്‍ എന്‍ഫോഴ്സ്മൻെറ്​, ഫിഷറീസ് ഡിപ്പാര്‍ട്​മൻെറ്​ രംഗത്ത്. ഇവിടെ, നിന്നും മത്സ്യം പിടിക്കാനുപയോഗിച്ച 10എം.എമ്മിനു താഴെ കണ്ണി വലുപ്പമുള്ള വലകളാണ് പിടികൂടിയത്. നിലവില്‍ നിയമപ്രകാരം അനുവദിച്ച കണ്ണി വലുപ്പമുള്ള വല ഉപയോഗിച്ച്​ മത്സ്യ ബന്ധനം നടത്താന്‍ ഫിഷറീസ് ഡിപ്പാര്‍ട്​മൻെറ്​ അനുവദിച്ച ലൈസന്‍സ് വേണം. കനാലില്‍ വല ക്രോസ് ചെയ്തു കെട്ടി മത്സ്യം പിടിക്കുന്നത് മത്സ്യ സമ്പത്തില്ലാതാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, വരും ദിവസങ്ങളിലും പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മൻെറ്​ ഫിഷറീസ് ഡിപ്പാര്‍ട്​മൻെറ്​ അധികൃതര്‍ അറിയിച്ചു. പരിശോധനക്ക് ഫിഷറീസ് അസി.ഡയറക്ടര്‍ ജുഗുനു, മറൈന്‍ എന്‍ഫോഴ്സ്മൻെറ്​ സബ് ഇന്‍സ്പെക്ടര്‍ എ.കെ. അനീഷ്, സി.പി.ഒ. നിതിന്‍, ഫിഷറീസ് സ്​റ്റാഫ് മുഹമ്മദ് ഷാ, വിപിന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.