ഡ്രൈവിങ്​ സ്​കൂളുകൾക്ക്​ എതിരായ പരാമർശം പിൻവലിക്കണം

കോഴിക്കോട്​: നിർത്തി​െവച്ച ലേണിങ്​ ടെസ്​റ്റ്​ ഓൺ ലൈൻ ആയി നടത്താനുള്ള ട്രാൻസ്​പോർട്​ കമീഷണറുടെ സർക്കുലറിൽ ഡ്രൈവിങ്​ സ്​കൂളുകൾക്ക്​ എതിരായ പരാമർശം പിൻവലിക്കണമെന്നും ​​ൈഡ്രവിങ്​ സ്​കൂളിൽ ടെസ്​റ്റ്​ നടത്താൻ എല്ലാസൗകര്യവുമൊരുക്കാൻ തയാറാണെന്നും ഓൾ കേരള മോ​ട്ടോർ ഡ്രൈവിങ്​ സ്​കൂൾ ഇൻസ്​ട്രക്​ടേഴ്​സ്​ ആൻഡ്​ വർക്കേഴ്​സ്​ അസോസിയേഷൻ സംസ്​ഥാന കമ്മിറ്റി അറിയിച്ചു. മുൻ ഡെപ്യൂട്ടി സ്​പീക്കർ പാലോട്​ രവി അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ എം.എസ്​. പ്രസാദ്​, കെ.ആർ. ജയൻ, കേളൻ നെല്ലിക്കോട്​, അഷ്​​റഫ്​ നരിമുക്കിൽ, ഇ.കെ. സോണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.