കൽപറ്റ: വർഷങ്ങളായി തുടരുന്ന വന്യജീവി നിയമങ്ങൾ കാലോചിതമായി പൊളിച്ചെഴുതാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാകണമെന്ന് കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയ് ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന വന്യജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. വന്യജീവികളെ നിയന്ത്രിക്കുന്നതിൽ ലോകത്തിലെ പല രാജ്യങ്ങളും സ്വീകരിച്ച മാർഗങ്ങൾ നമ്മുടെ രാജ്യത്തും സ്വീകരിക്കണം. വന്യജീവി നിയമങ്ങൾ പൊളിച്ചെഴുതണം എന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കും സംസ്ഥാന വനം മന്ത്രിക്കും നിവേദനം നൽകുമെന്ന് പി.എം. ജോയ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.