പയ്യോളി സപ്ലിമെൻറ്​

പയ്യോളി സപ്ലിമൻെറ്​ മുഖംമിനുക്കി പാതകൾ പയ്യോളി: നവീകരിച്ച് മുഖംമിനുക്കി ഏറെ ആകർഷകമായിരിക്കുകയാണ് പയ്യോളി -പേരാമ്പ്ര റോഡ്. പൊതുമരാമത്ത് വകുപ്പി​ൻെറ കീഴിൽ മേഖലയിലെ ഏറ്റവുംമികച്ച റോഡുകളിലൊന്നായി ഇത്​ മാറിയത് എൽ.ഡി.എഫ് സർക്കാറി​ൻെറ വികസനനേട്ടങ്ങളുടെ പട്ടികയിലെ പൊൻതൂവലാണ്. കിഫ്ബിയിൽനിന്ന് 42 കോടി രൂപ അനുവദിച്ചാണ് നവീകരണപ്രക്രിയ പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയായിരുന്നു കരാർ ഏറ്റെടുത്ത് നടത്തിയിരുന്നത് . അറ്റകുറ്റപ്പണിയുടെ ഭാഗമായി റോഡിന് അൽപം വീതി വർധിച്ചതാണ് നവീകരണത്തിലെ ആകർഷണം. ഇതി​ൻെറ ഭാഗമായി റോഡിലേക്ക് തള്ളിനിന്നിരുന്ന നിരവധി കടകളുടെ വരാന്തകൾ ഭാഗികമായി മുറിച്ചുമാറ്റേണ്ടിവന്നുവെങ്കിലും വ്യാപാരികളുടെ പൂർണസഹകരണം പ്രവൃത്തികൾ എളുപ്പമാക്കി. ഇരുവശങ്ങളും റോഡിന് സമാന്തരമായി കോൺക്രീറ്റ് പാകിയത് ഇരുചക്രവാഹനക്കാർക്കും കാൽനടക്കാർക്കും ഗുണകരമായിട്ടുണ്ട്. അഴുക്കുചാലിനു മുകളിൽ നടപ്പാത പണിത് സാധ്യമായ സ്ഥലങ്ങളിലെല്ലാം ഇരുമ്പ് കൈവരികൾ സ്ഥാപിച്ചത് ആകർഷകമായതിനൊപ്പം കാൽനടക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും സഹായകമായി. റോഡിലെ കേടായ കലുങ്കുകൾ അറ്റകുറ്റപ്പണി നടത്തിയതും തുറയൂർ ചരിച്ചിൽ പള്ളിയുടെ സമീപത്തെ കൊടുംവളവ് നിവർത്തിയതും അപകടസാധ്യത ഇല്ലാതാക്കി. ടൗണിലെ പേരാമ്പ്ര റോഡിൽ ഏർപ്പെടുത്തിയ വിവാദ വൺ​േവ ട്രാഫിക് പരിഷ്കാരം എടുത്തുമാറ്റാൻ അധികൃതർക്ക് പ്രേരണയായതും നവീകരണ പ്രവൃത്തിക്കുശേഷം റോഡിന് വീതിവർധിച്ചതാണ്. മേലടി ബീച്ച് റോഡും നവീകരണം പൂർത്തിയായി. കോവിഡ്മൂലം കഴിഞ്ഞമാർച്ചിൽ നിലച്ചുപോയ അവസാനവട്ട ജോലികൾ കഴിഞ്ഞദിവസങ്ങളിലാണ് പൂർത്തിയാക്കിയത്. ടൗണിൽനിന്ന്​ ഒന്നര കി.മീറ്ററോളം ദൂരം ബീച്ച് വരെ ടാറിങ് ജോലികൾ പൂർത്തിയാക്കി ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാലുകൾ നിർമിച്ചും നടപ്പാതക്ക് കൈവരികൾ സ്ഥാപിച്ചും ഏറെ മനോഹരമാക്കിയിട്ടുണ്ട്. പടം അയക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.