വാഹന കൈമാറ്റ നടപടിക്രമങ്ങൾ പുതുക്കിയതറിയാതെ ഇടപാടുകാർ

കക്കോടി: വാഹനം കൈമാറ്റം ചെയ്യുന്നതിന് നടപടിക്രമങ്ങൾ പുതുക്കിയിട്ടും ഇടപാടുകാർ കാലതാമസത്തിനും ചൂഷണത്തിനും വിധേയമാകുന്നു. വാഹനം വിൽക്കുന്ന വ്യക്​തിയും വാങ്ങുന്ന വ്യക്​തിയും വ്യത്യസ്​തമായ രണ്ട്​ ഓഫിസുകളുടെ പരിധിയിൽ വരുന്നുവെങ്കിൽ അപേക്ഷകർക്ക്​ നോ-ഡ്യൂ സർട്ടിഫിക്കറ്റ്​ ലഭിക്കുവാനും​ കൈമാറ്റം രേഖപ്പെടുത്തി കിട്ടുവാനും രണ്ട്​ ഓഫിസുകളെയും സമീപിക്കേണ്ടതില്ലെന്ന യാഥാർഥ്യമറിയാതെയാണ് അപേക്ഷകർ ചൂഷണത്തിന് വിധേയമാകുന്നത്. രണ്ട് ഓഫിസ് പരിധിയിൽ വരുന്നതിനാൽ കാലതാമസം നേരിടുന്നുവെന്ന പരാതിയെ തുടർന്ന് സോഫ്​റ്റ്​വെയറിൽ നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾക്ക്​ പുറമെ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉത്തരവു വന്നിട്ടുണ്ട്. വാഹന ഉടമയും വാങ്ങുന്ന വ്യക്​തിയും ചേർന്ന്​ വാഹൻ-4ലെ ഓൺലൈൻ സംവിധാന പ്രകാരം രണ്ടുപേരുടെയും മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി രേഖപ്പെടുത്തി അപേക്ഷാസമർപ്പണം പൂർത്തിയാക്കുകയും ഫീസ്​ ഇ-പേ​മൻെറ്​ ആയി ഒടുക്കുകയും ചെയ്താൽ മതിയെന്നിരിക്കെയാണ് അജ്ഞത മൂലം പണനഷ്​ടവും കാലതാമസവും വരുത്തുന്നത്. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്ന വേളയിൽ വിൽക്കുന്ന വ്യക്​തിയുടെയോ വാങ്ങുന്ന വ്യക്​തിയുടെയോ ഓഫിസ്​ സൗകര്യമനുസരിച്ച് ഇഷ്​ടാനുസരണം അപേക്ഷ സമർപ്പിക്കാം. വാങ്ങുന്ന വ്യക്​തിയും വിൽക്കുന്ന വ്യക്​തിയും വ്യത്യസ്​ത ഓഫിസുകളുടെ പരിധിയിൽ വരികയും അപേക്ഷ സമർപ്പിക്കാനായി തിരഞ്ഞെടുക്കുന്നത്​ വിൽക്കുന്ന വ്യക്​തിയുടെ ഓഫിസ്​ ആകുകയും ചെയ്യുന്ന സാഹചര്യത്തിൽ ആ വാഹനത്തി​ൻെറ നിലവിലെ രജിസ്​റ്ററിങ്​ അതോറിറ്റിക്ക്​ സംസ്​ഥാനത്തിനകത്തെ മറ്റൊരു രജിസ്​റ്ററിങ്​ അതോറിറ്റിയുടെ അധികാരപരിധിയിലേക്കും വാഹനകൈമാറ്റം രേഖപ്പെടുത്തുവാനുള്ള അധികാരമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.