ആറളം ഫാമിൽ അവശേഷിച്ച കാർഷിക വിളകളും നശിക്കുന്നു

മുപ്പതോളം കാട്ടാനകൾ പ്രദേശത്ത്​ തമ്പടിച്ചിട്ടുണ്ട്​ കേളകം: കാട്ടാനകൾ വിഹരിക്കുന്ന . മുപ്പതോളം കാട്ടാനകൾ ആറളം വന്യജീവി സങ്കേതത്തിൽ നിന്നെത്തി ആറളം കാർഷിക ഫാമിലും ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന പുനരധിവാസ മേഖലയിലും റൂട്ട് മാർച്ച് തുടരുകയാണ് ഇപ്പോഴും. ആദിവാസി പുനരധിവാസ മേഖലയിലും ഫാമി‍ൻെറ അധീനതയിലും പ്രവേശിച്ച കാട്ടാനക്കൂട്ടം ഫാമിനകത്ത് കനത്ത നാശം വരുത്തുമ്പോൾ കൃഷിനാശത്തിനുള്ള നഷ്​ടം പോലും ലഭിക്കുന്നില്ല. നാലുവർഷത്തിനിടെ ഫാമിന് നാലര കോടി രൂപയുടെ നഷ്​ടമുണ്ടായി. വനം വകുപ്പ് നൽകിയ നഷ്​ടപരിഹാരം നാമമാത്രം. ഫാമി‍ൻെറ അധീനതയിലുള്ള കൃഷിസ്ഥലത്ത് താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പടക്കം പൊട്ടിച്ച് തുരത്തുന്നവര്‍ക്ക് നേരെയാണ് ആനകൾ പാഞ്ഞടുക്കുന്നത്. കാട്ടാനക്കൂട്ടം തെങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നതും കുരങ്ങുശല്യവുംമൂലം വന്‍ സാമ്പത്തിക നഷ്​ടമാണ് ഉണ്ടാകുന്നത്. 3500 ഏക്കർ വിസ്​തൃതിയിലുള്ള ആറളം ഫാമും 4000 ഏക്കർ വിസ്​തൃതിയിലുള്ള ആറളം ആദിവാസി പുനരധിവാസ മേഖലയും ഇപ്പോൾ കാട്ടാനക്കൂട്ടത്തി‍ൻെറ പിടിയിലാണ്. ആറളം ഫാമിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഏഴുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാനകളെ ആറളം മേഖലയിൽനിന്ന് തുരത്താതെ ആറളം ഫാമും വന്യജീവി സ​േങ്കതമാക്കാനാണ് വനം വകുപ്പ് നീക്കമെന്നാണ് അധികൃതരുടെ പരാതി. തൊഴിലുറപ്പ് തൊഴിലാളികളും ഫാം തൊഴിലാളികളും ജീവനക്കാരും ഭീതിയിലാണ്​. നൂറുകണക്കിന് തെങ്ങും കമുകും കശുമാവും കാട്ടാനകൾ നശിപ്പിച്ചു. ഏതാണ്ട് 4.5 കോടിയോളം രൂപയുടെ നഷ്​ടമുണ്ടായതായാണ് കണക്ക്. ഒരുഭാഗത്ത്‌ ഫാം പുനരുജ്ജീവിപ്പിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുമ്പോഴാണ്​ അതിനെ നശിപ്പിച്ചുകൊണ്ട്​ വന്യമൃഗങ്ങളുടെ തേർവാഴ്​ച. ഫാം അതിർത്തിയിൽ ആനമതിൽ നിർമിക്കുകയാണ് ഏക പരിഹാരമാർഗം. എന്നാൽ, ഫാമിലെ കാട്ടാനകളെ വനത്തിലേക്ക് തുരത്തുന്നതിനുള്ള പരിശ്രമം തുടരുകയാണ് വനപാലകർ. ഫാമിൽ ചുറ്റിത്തിരിയുന്ന കാട്ടാനകളെ വനത്തിലേക്ക് മടക്കിയയക്കുന്നതിനുള്ള നടപടി തുടരുകയാണെന്ന് ആറളം വന്യജീവി സങ്കേതം വാർഡൻ എ. ഷജ്​ന അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.