ഗൂഡല്ലൂർ: പൊലീസ് അസഭ്യംപറഞ്ഞ വിഷമത്തിൽ ലോറി ൈഡ്രവർ ദേഹത്ത് മണ്ണണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗൂഡല്ലൂർ നർത്തകിക്കടുത്ത് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഗൂഡല്ലൂർ സ്വദേശി ൈഡ്രവർ ത്യാഗരാജനെ(52) ദേഹത്ത് പൊള്ളലേറ്റ നിലയിൽ ഊട്ടി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാടുകാണി ഭാഗത്തുനിന്ന് ലോറിയുമായി വരുമ്പോൾ ഒരു ഓട്ടോയിൽ ലോറി തട്ടി. ഇതുമായി ബന്ധപ്പെട്ട് ഓട്ടോ ൈഡ്രവർമാരുമായി വാക്കേറ്റമുണ്ടായി. സംഭവം അന്വേഷിക്കാനെത്തിയ എസ്.ഐ മണിദുര രേഖകൾ എടുക്കാൻ ആവശ്യപ്പെട്ടു. ലോറിയിൽ കയറിയ ത്യാഗരാജൻ വണ്ടിയിൽ സൂക്ഷിച്ചിരുന്ന മെണ്ണണ്ണ എടുത്ത് ദേഹത്ത് ഒഴിച്ചുതീകൊളുത്തുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ ഇയാളെ ഈട്ടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം എസ്.ഐ അസഭ്യം പറഞ്ഞ മനോവിഷമത്താലാണ് താൻ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ഇയാൾ പറയുന്നത്. സാത്താൻകുളം കസ്റ്റഡിമരണത്തെത്തുടർന്ന് തമിഴ്നാട് പൊലീസിനുനേരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ പൊലീസ് നടപടിമൂലം ലോറി ൈഡ്രവർ ആത്മഹത്യചെയ്യാൻ ശ്രമിച്ച സംഭവവും വിവാദമായി. ഗൂഡല്ലൂർ ആർ.ഡി.ഒ രാജ്കുമാറും ഡിവൈ.എസ്.പി ജയ്സിങ്ങും ൈഡ്രവറിൽനിന്ന് മൊഴിയെടുത്തു. GDR DRIVER THYAGARAJAN തേയില നുള്ളുകയായിരുന്ന സ്ത്രീയെ പുലി ആക്രമിച്ചു ഗൂഡല്ലൂർ: തേയില നുള്ളുകയായിരുന്ന സ്ത്രീക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു. പരിക്കേറ്റ ഇവരെ കുന്നൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10ഒാടെ കൂന്നൂർ കോടമല എസ്റ്റേറ്റിലാണ് സംഭവം. തേയില നുള്ളുകയായിരുന്ന മേഖല യെയാണ് (38) പുലി ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികൾ ഓടിയെത്തി ഒച്ചവെച്ചതോടെ പുലി ഓടിപ്പോവുകയായിരുന്നു. പകൽ നേരത്ത് പുലിയുടെ ആക്രമണമുണ്ടായതോടെ തേയിലനുള്ളാൻ എത്തുന്ന തൊഴിലാളികൾ ഭീതിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.