ഫുട്ബാൾ ട്രയൽസും പരിശീലക വർക് ഷോപ്പും ദേവഗിരിയിൽ

കോഴിക്കോട്: ഡ്രീം ഹോപ്സും, എഫ്.എ സ്പോർട്സ് മാനേജ്‌മെന്റും സംഘടിപ്പിക്കുന്ന ഫുട്ബാൾ ട്രയൽസും പരിശീലകർക്കുള്ള വർക് ഷോപ്പും 20, 21 തീയതികളിൽ സെന്‍റ്​ ജോസഫ് കോളജ്​ ദേവഗിരിയിൽ നടക്കുമെന്ന് സംഘാടകർ വർത്തസമ്മേളനത്തിൽ അറിയിച്ചു. മാഞ്ചസ്റ്റർ യുനൈറ്റഡ് മുൻ സി.ഇ.ഒ ഹാരിസ് ബാർബർ, എഫ്.എ അക്കാദമി ഓപറേഷൻ ഡയറക്ടർ ഡാരൻ ഫിഞ്ച്, എഫ്.എ അക്കാദമി മാനേജർ സ്റ്റീവർട്ട് ഡ്രമ്മണ്ട്, ഡ്രീം ഹോപ്സ് ഫൗണ്ടർ ഷാനൂൺ റോഷൻ, കോ ഫൗണ്ടർ പ്രതീക് വിശ്വനാഥ് എന്നിവർ നേതൃത്വം നൽകും. ട്രയൽസിനോടനുബന്ധിച്ച് 21ന് അന്താരാഷ്ട്ര ഫുട്ബാൾ കോച്ചുമാരുടെ നേതൃത്വത്തിൽ കോച്ചസ് വർക് ഷോപ്പും നടത്തും. 20ന് ഹൈലൈറ്റ് മാളിൽ കേരളത്തിലെ ഫുട്ബാൾ ഫ്രീസ്റ്റൈലേഴ്സ് നടത്തുന്ന ഫ്രീ സ്റ്റൈൽ ഷോയും ഉണ്ടാകുമെന്ന് സംഘടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു​. ഹാരിസ് ബാർബർ, ഷാനൂൺ റോഷൻ, ഡാരൻ ഫിഞ്ച്, സ്റ്റീവർട്ട് ഡ്രമ്മണ്ട് എന്നിവർ വർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.