സംഗീതഗ്രന്ഥം പ്രകാശനം

കോഴിക്കോട്​: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് ഫെസ്റ്റിവൽ ഓഫ് ലിബർട്ടി പരിപാടിയുടെ ഭാഗമായി ടാഗോർ സെന്റിനറി ഹാളിൽ സാഹിത്യസംഗീതമണി താമരശ്ശേരി ഈശ്വരൻ ഭട്ടതിരി രചിച്ച ഈശ്വര ഗാനമഞ്ജരി എന്ന സംഗീതഗ്രന്ഥം മലബാർ ദേവസ്വം കമീഷണർ എ.എൻ. നീലകണ്ഠൻ പ്രകാശനം ചെയ്തു. ഹരിപ്പാട് കെ.പി.എൻ. പിള്ള ഏറ്റുവാങ്ങി. പഴശ്ശി പി.കെ. രവിവർമ രാജ, കുറുമ്പ്രനാട് കാർത്തിക തിരുനാൾ രവിവർമ രാജ, ഡോ. പീയൂഷ് നമ്പൂതിരിപ്പാട്, പഴശ്ശിരാജാ ട്രസ്റ്റ് ചെയർമാൻ ഡോ. പി.പി. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.