തലക്കുളത്തൂർ: ചെങ്കൽ ക്വാറിയിൽ റവന്യൂ വകുപ്പ് റെയ്ഡ് നടത്തി നാല് ലോറികളും കല്ലും പിടിച്ചെടുത്തു. തലക്കുളത്തൂർ പഞ്ചായത്തിൽ വള്ളിക്കാട്ട്കാവ് ക്ഷേത്രത്തിന് സമീപത്തെ പെരുവായ മലയിലെ ചെങ്കൽ ഖനന സ്ഥലത്താണ് പരിശോധന നടത്തിയത്. മാസങ്ങളായി ഇവിടെ ചെങ്കൽ ഖനനം നടന്നുവരുന്നെന്ന പരാതിയിലാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്. റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി താഹസിൽദാർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ വില്ലേജ് ഓഫിസർ ഷാജി, ക്ലർക്കുമാരായ ശ്രീജിത്ത്, ഡ്രൈവർ സുനിലും ചേർന്ന സംഘം പരിശോധന നടത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഘം എത്തിയത്. പരിശോധന സമയത്ത് സ്ഥലത്തുണ്ടായിരുന്ന കല്ലുകൾ നിറച്ച നാല് ലോറികളാണ് പിടിച്ചെടുത്തത്. ചില ലോറികൾ കടത്തുകയും ജീവനക്കാർ ഓടിക്കളയുകയും ചെയ്തു. അനധികൃതമായാണ് ക്വാറിയിൽ ഖനനം നടത്തിയിരുന്നത്. പിടികൂടിയ ലോറികൾ താലൂക്ക് ഓഫിസിനു സമീപത്തേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.