ഉച്ചക്കഞ്ഞി വിളമ്പി സമരം നടത്തും

കുന്ദമംഗലം: ജോലിഭാരം കണക്കിലെടുത്ത് 500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നത് 250 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി ആയി അംഗീകരിക്കുക, വർഷംതോറും കിട്ടിയിരുന്ന ഏപ്രിൽ- മേയ് മാസത്തെ വേതനം ഉടനടി നൽകുക, സ്കൂൾ പാചകത്തൊഴിലാളികളെ സർക്കാർജീവനക്കാരായി അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 13ന് തുറമുഖ മന്ത്രിയുടെ കോഴിക്കോട്ടെ ഓഫിസിന് മുന്നിൽ ഉച്ചക്കഞ്ഞി വെച്ച് വിളമ്പി സമരം നടത്താൻ കാരന്തൂർ സ്കൂളിൽ ചേർന്ന കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ബാലഗോപാലൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ഒ. പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി. ഷെഷാബി അധ്യക്ഷത വഹിച്ചു. ഹബീബ് മുക്കം, എൻ.പി. സുമതി, കെ.കെ. സന്യ, ഇ. വത്സല, ബിന്ദു പന്തീരാങ്കാവ്, അയിഷ മുക്കം, അയിഷ ഓമശ്ശേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.