പാട്ടുപെട്ടിയുമായി പാലോറ ഹയർസെക്കൻഡറി

ഉള്ള്യേരി: കൗമാരക്കാരുടെ മാനസികോല്ലാസം ലക്ഷ്യമാക്കി പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ 'പാട്ടുപെട്ടി' പരിപാടി കീ ബോർഡ് ആർട്ടിസ്റ്റും സംഗീത സംവിധായകനുമായ പ്രകാശ് ഉള്ള്യേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.പി. ദിനേശൻ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയും പ്ലസ് ടു അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ മാസത്തിലും കുട്ടികളുടെ നേതൃത്വത്തിൽ ഇത്തരം പരിപാടികൾ നടത്തും. ഫോക് ലോർ കലാകാരൻ മജീഷ്, വയലിനിസ്റ്റ് ഗോകുൽകൃഷ്ണ, ഗായകൻ അശ്വന്ദ് തുടങ്ങിയവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് ടി.എം. സത്യൻ, ഹെഡ്മാസ്റ്റർ കെ.കെ. സത്യേന്ദ്രൻ, എൻ.കെ. ഷൈനി, നന്ദന, മീനാക്ഷി എന്നിവർ സംസാരിച്ചു. ............ ഫോട്ടോ uly.789. പാലോറ ഹയർസെക്കൻഡറി സ്‌കൂളിലെ 'പാട്ടുപെട്ടി' പരിപാടി പ്രകാശ് ഉള്ള്യേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.