ഹിരോഷിമ, നാഗസാക്കി ദിനാചരണം

വടകര: മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ ഹിരോഷിമ, നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ വാരാചരണത്തിന് തുടക്കമായി. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ പി.കെ. ജിതേഷ് കാൻവാസിൽ കൈയൊപ്പ് ചാർത്തി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്ലക്കാഡുമായി അണിനിരന്ന്​ യുദ്ധവിരുദ്ധ റാലി നടത്തി. സമാധാന പ്രതീകമായ സഡാക്കോ കൊക്കുകളുടെ നിർമാണവും പ്രദർശനവും നടന്നു. മാനേജർ പി. രാജൻ, പി. പവിത്രൻ, കെ.പി. മനോജ് കുമാർ, സകീഷ്, കാവ്യ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ........... ചിത്രം ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി മേമുണ്ട ഹയർസെക്കൻഡറി സ്കൂളിൽ സഡാക്കോ കൊക്കുകളെ മരത്തിൽ തൂക്കുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.