പന്തീരാങ്കാവ്: പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 11 മണിക്ക് രോഗികൾക്ക് ടോക്കൺ നിഷേധിച്ചതിനെതിരെ പെരുമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപിക്കുമ്പോൾ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പെരുമണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എ. പ്രഭാകരൻ, മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ.സി.എം. അബ്ദുൽ ഷാഹിം, ബിജീഷ് കട്ടകളത്തിൽ, കെ.പി. രാജൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് മുസാഫിർ അധ്യക്ഷത വഹിച്ചു. കെ.പി. രാജീവ്, സി. ഷാനവാസ്, ജിബിൻദാസ് മേടത്തിൽ, അരുൺ പനിച്ചിങ്ങൽ, അബി വിളക്കുമടം, ബിൽസി അമ്പിലൊളി, അശോകൻ ചാലിൽ, ജംഷീദ് മുണ്ടുപാലം, ഷെഫീഖ് പുത്തൂർമഠം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.