കണ്ണൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷൻ ഗാന്ധി പ്രതിമക്ക് മുന്നിൽ യെടുത്തു. സ്വാതന്ത്ര്യസമര ചരിത്രവും സമരനേതാക്കളെയും അപ്രസക്തരാക്കുന്ന ഭരണവർഗങ്ങളുടെ ബോധപൂർവമായ ശ്രമങ്ങളെ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമാണ് പ്രതിജ്ഞയെടുത്തതെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പ്രസിഡന്റ് എം.പി. ഷനിജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.വി. അബ്ദുൽ റഷീദ്, എ. അനിൽകുമാർ, എ. ഉണ്ണികൃഷ്ണൻ, ജോയ് ഫ്രാൻസിസ്, പി. നന്ദകുമാർ തുടങ്ങിയവർ സംബന്ധിച്ചു. പടം -ngo pledge - കേരള എൻ.ജി.ഒ അസോ. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സിവിൽ സ്റ്റേഷൻ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.