ക്ഷേമ ബോർഡ് പെൻഷൻ തടയരുത് -ഐ.എൻ.ടി.യു.സി

പുതിയതെരു: സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കുന്ന കാരണത്താൽ വർഷങ്ങളായി പണമടച്ച് ക്ഷേമ ബോർഡുകളിൽ നിന്ന് പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് ക്ഷേമ ബോർഡ് പെൻഷൻ നിഷേധിക്കരുതെന്ന് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ആവശ്യപ്പെട്ടു. അഴീക്കോട് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെകട്ടറി കെ. ബാലകൃഷ്ണൻ, പി.ഒ. ചന്ദ്രമോഹനൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.കെ. അജിത്ത്, പ്രേംജിത്ത് പൂച്ചാലി, ലിനീഷ് അത്താഴക്കുന്ന്, ഡോളിമ രാജീവ്, എ.ടി. നിഷാന്ത്, കെ. പ്രഭാകരൻ, കാട്ടാമ്പള്ളി രാമചന്ദ്രൻ, ആർ, പ്രമോദ്, ടി.ശങ്കരൻ, വിജയൻ, കെ. ബാബു എന്നിവർ സംസാരിച്ചു. പുതിയ മണ്ഡലം പ്രസിഡന്റുമാരായ ജാഫർ മാങ്കടവ്, മനീഷ് കണ്ണോത്ത്, ഡോളിമ രാജീവ്, കെ. ശകുന്തള, പി.കെ. റാഷിദ് എന്നിവരെ ആദരിച്ചു. ചിത്രം: ഐ.എൻ.ടി.യു.സി അഴീക്കോട് മണ്ഡലം കൺവെൻഷൻ ജില്ല പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.