പെരിങ്ങത്തൂർ: ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റി പെരിങ്ങത്തൂർ മഹല്ല് ഖത്തർ ചാപ്റ്ററിന്റെ സഹകരണത്തോടെ നിർമിക്കുന്ന കാവുള്ളതിൽ ഫാത്തിമ ഹജ്ജുമ്മ മെമ്മോറിയൽ യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാനുള്ള കെട്ടിടത്തിന്റെയും പി.എം. മുഹമ്മദ് ഹാജി മെമ്മോറിയൽ കാന്റീനിന്റെയും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത സെക്രട്ടറി പി.പി. ഉമർ മുസ്‌ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. കെ. സൈനുൽ ആബിദ് ഉപഹാര സമർപ്പണം നടത്തി. മഹല്ല് പ്രസിഡന്റ് കെ.എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.കെ. ഉമർ മുസ്‌ലിയാർ, എൻ.എ. അബൂബക്കർ, കുറുവാളി മമ്മുഹാജി, കൂടത്തിൽ സിദ്ദീഖ്, ഹന കാസിം, കുണ്ടത്തിൽ ഫൈസൽ, അസീസ് കുന്നോത്ത്, അബൂബക്കർ ഫൈസി, തുറങ്ങാൾ മജീദ്, നെല്ലിക്ക നജീബ്, സൈനുദ്ദീൻ തങ്ങൾ, സലീം തിരുവങ്ങലത്ത്, ഷംസീർ നടാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.