മുഹമ്മദ് സ്വാലിഹിനായി അറസ്റ്റ് വാറന്റ്

മുഹമ്മദ് സ്വാലിഹിന് അറസ്റ്റ് വാറന്റ് പേരാമ്പ്ര: പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി കൈതപ്പൊയിൽ സ്വദേശി 916 നാസര്‍ എന്ന മുഹമ്മദ് സ്വാലിഹിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പേരാമ്പ്ര കോടതി. പേരാമ്പ്ര മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി- 2 ആണ് വാറന്റ് പുറപ്പെടുവിച്ചത്. വിദേശത്തുള്ള സ്വാലിഹിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന്റെ മുന്നോടിയായാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.