കോഴിക്കോട്: കോർപറേഷൻ പരിധിയിലെ കെട്ടിടങ്ങൾക്ക് ബിൽഡിങ് പ്ലാൻ സമർപ്പിക്കുന്നവർക്ക് ലൈസൻസ്ഡ് എൻജിനീയർ വഴിവിട്ട് നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നതായി വിവരാവകാശ പ്രവർത്തകന്റെ ആരോപണം. വേങ്ങേരി സ്വദേശി എ.എസ്. പ്രജീഷാണ് വിവരാവകാശ രേഖകളുമായി വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ജില്ല കലക്ടർക്കും പ്രജീഷ് പരാതി നൽകിയിട്ടുണ്ട്. കോർപറേഷൻ എൻജിനീയർ കെ. സുനിൽ കുമാർ വില മൂല്യനിർണയ സർട്ടിഫിക്കറ്റ് നൽകിയതിൽ ഗുരുതര പിഴവുകൾ കാണിച്ചു എന്നാണ് പ്രജീഷിന്റെ ആരോപണം. കോർപറേഷൻ നിയമാനുസൃതമല്ലെന്ന് അറിയിപ്പ് പുറപ്പെടുവിച്ച മിഠായിത്തെരുവിലെ മുകേഷ് മേത്ത, വർഷ മേത്ത എന്നിവരുടെ ഉടമസ്ഥതയിലുള്ള 88 വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിന് കോൺക്രീറ്റ് കെട്ടിടമാണെന്ന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് പ്രജീഷ് ആരോപിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എൻജിനീയറുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നുമാണ് പ്രജീഷ് ആവശ്യപ്പെടുന്നത്. എം. അയ്യൂബ്, അനിൽ കുമാർ, കെ.പി. സബാഹ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.