മാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് .സ്റ്റേറ്റ് കൗൺസിൽ അംഗം നാസർ മാവൂരാൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. വ്യാപാരികൾക്കുള്ള ക്ഷേമ പദ്ധതിയായ ആശ്വാസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന വ്യാപാരിയായ സി.പി. ബാബുരാജ് പേര് നൽകി ആശ്വാസ് രജിസ്ട്രേഷൻ ആരംഭിച്ചു. എം. ഉസ്മാൻ, ഫഹദ് മോൻ, സീത മനോഹരൻ, മോഹൻ ദാസ് ഐശ്വര്യ, കുന്നത്ത് സേതുമാധവൻ എന്നിവർ സംസാരിച്ചു. കുറ്റിക്കാട്ടൂർ: ദേശീയ വ്യാപാരദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് അങ്ങാടിയും പരിസരവും ശുചീകരിച്ചു. പ്രസിഡന്റ് വി. മാമുക്കുട്ടി പതാക ഉയർത്തി. ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂളിന് സ്റ്റേജ് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചു. പി.ടി.എ പ്രസിഡന്റ് യൂസഫ് ഹാജി, വൈസ് പ്രസിഡന്റ് ഉമ്മർ, ഷാഫി, ബഷീർ എന്നിവർക്ക് സ്റ്റേജിന്റെ ആകൃതി കൈമാറി. യൂനിറ്റ് ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ മുഹമ്മദ് ഫൈസൽ, യൂത്ത് വിങ് പ്രസിഡന്റ് ഷമീർ പാർക്ക്, വനിത വിങ് പ്രസിഡന്റ് സബിത, ഏകോപന സമിതിയുടെയും യൂത്ത് വിങ്ങിന്റെയും വനിത വിങ്ങിന്റെയും ഭാരവാഹികളും മെംബർമാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.