കാൽനട ജാഥ

മാഹി: 'സ്വാതന്ത്ര്യ സമരചരിത്രത്തിൽ വർഗീയ വാദികൾക്ക് ഒരു പങ്കുമില്ല' എന്ന മുദ്രാവാക്യം ഉയർത്തി സി.ഐ.ടി.യുവും കർഷകസംഘവും ചേർന്ന് മാഹി മേഖലയിൽ നടത്തി. ചരിത്രം തിരുത്തി എഴുതരുതെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ജാഥ കെ.എസ്. കെ.ടി.യു തലശ്ശേരി ഏരിയ പ്രസിഡൻറ് വി.എം. സുകുമാരൻ ഉദ്ഘാടനം ചെയ്‌തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ വടക്കൻ ജനാർദനൻ, ഹാരിസ് പരന്തിരാട്ട്, ടി. സുരേന്ദ്രൻ, ടി.സി.എച്ച്. വിജയൻ, കെ.പി. രമേശൻ, വി. ജയബാലു, യു.ടി. സതീശൻ എന്നിവർ സംസാരിച്ചു. ജാഥ മാഹിയിൽ സമാപിച്ചു. Caption: സി.ഐ.ടി.യുവും കർഷക സംഘവും ചേർന്ന് മാഹി മേഖലയിൽ നടത്തിയ വി.എം. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.