തീരമിടിച്ചിലിന് പരിഹാരമായി യമുന തോടിന് സംരക്ഷണ ഭിത്തി

തീരമിടിച്ചിലിന് പരിഹാരമായി യമുന തോടിന് സംരക്ഷണ ഭിത്തി കൊടിയത്തൂർ: തീരമിടിച്ചിലിന് പരിഹാരമായി യമുന തോടിന് സംരക്ഷണ ഭിത്തി നിർമിച്ചു. ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഈ തോടിന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് സംരക്ഷണ ഭിത്തി നിർമിച്ചത്. 100 മീറ്റർ നീളത്തിൽ 10 അടി ഉയരത്തിൽ ഭിത്തി നിർമിച്ചതോടെ പ്രദേശവാസികളും ആശ്വാസത്തിലാണ്. തോട്ടുമുക്കം പള്ളിത്താഴെ പ്രദേശത്തെ ഗാന്ധിനഗർ കോളനിവാസികൾ ഉൾപ്പെടെ വലിയ ദുരിതത്തിലായിരുന്നു. മാടാമ്പിയിൽനിന്ന് എത്തുന്ന യമുന തോടിന്റെ തീരങ്ങളിലുള്ള വീടുകൾക്കാണ് ഭീഷണിയായിരുന്നത്. 2018ലെ പ്രളയത്തിലാണ് തോടിന്റെ തീരം ഇടിഞ്ഞു തകർന്നത്. 2019ലെ വെള്ളപ്പൊക്കം കൂടിയായതോടെ നാശം ഇരട്ടിയായി. ചില വീടുകളുടെ മുറ്റം ഇടിഞ്ഞ് തറക്കടുത്തുവരെ എത്തിയ അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി തുക അനുവദിച്ചത്. തോടിന്റെ താഴെ അറ്റത്തെ രണ്ടു വീടുകൾക്കാണ് ഏറ്റവും കൂടിയ ഭീഷണി ഉണ്ടായിരുന്നത്. കൊച്ചുകുട്ടികളും വയോധികരുമുള്ള വീടുകളുടെ പിന്നിൽ അപായസാധ്യത നിലനിൽക്കുന്നതിനാൽ മഴക്കാലത്ത് വീട്ടുകാർ ഇവിടെനിന്ന് മാറിത്താമസിക്കുന്ന അവസ്ഥയിലായിരുന്നു. പ്രശ്നത്തിന് പരിഹാരമായതോടെ ഈ വർഷം മഴക്കാലത്ത് വീട്ടിൽ തന്നെ കഴിയാൻ സാധിച്ചതായി വീട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ദിവ്യ ഷിബു, എം.ടി. റിയാസ്, ആയിഷ ചേലപ്പുറത്ത്, കെ.പി. സൂഫിയാൻ, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻറ് എൻജിനീയർ റാസിഖ് എന്നിവർ സ്ഥലം സന്ദർശിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.