കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കുംകടവ് യൂനിറ്റ് ദേശീയ വ്യാപാരിദിനം ആചരിച്ചു. കച്ചവടക്കാരുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. യൂനിറ്റ് പ്രസിഡന്റ് കെ. ബാബു പതാക ഉയർത്തി. സെക്രട്ടറി കെ. അബ്ദുൽ അസീസ്, ട്രഷറർ കെ.വി. നിയാസ് എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് ഹിലാൽ, ആമീർ സുഹൈൽ, ഫാത്തിമ സെൽഹ എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. പി. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. അബ്ദുൽ മജീദ് സ്വാഗതവും കെ.ടി. ഉമ്മർ കോയ നന്ദിയും പറഞ്ഞു. മാങ്കാവ്: വ്യാപാരി വ്യവസായി ഏകോപനസമിതി മാങ്കാവ് യൂനിറ്റ് ദേശീയ വ്യാപാരദിനം ആഘോഷിച്ചു. യൂനിറ്റ് പ്രസിഡന്റ് എൻ.സി. ജലീൽ പതാക ഉയർത്തി. ഒരുവർഷത്തേക്ക് ആവശ്യമായ മെഡിസിൻ കവർ മാങ്കാവ് ഹെൽത്ത് ഡിസ്‍പെൻസറി സീനിയർ ഡോക്ടറെ ഏൽപിച്ചു. എം.വി. സക്കീർ ഹുസൈൻ, എം.സി. ആലിക്കോയ, വി.എം. രാജൻ, എം.എം. സോമൻ, വിജയൻ മേനോൻ, ബഷീർ പുതുമ, പി. സക്കീർ ഹുസൈൻ, എം. അഷ്റഫ്, കെ. ഉസ്മാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.