കോഴിക്കോട്: വാനരവസൂരി പരിശോധനസൗകര്യം ഗവ. മെഡിക്കൽ കോളജിലും ഏർപ്പെടുത്തി. പരിശോധന നടത്താൻ സർക്കാർ അംഗീകാരംകൂടി ലഭിച്ചതിനാൽ ഇനി ആറുമണിക്കൂർകൊണ്ട് ഫലം ലഭ്യമാകും. നിലവിൽ ആലപ്പുഴ വൈറോളജി ലാബിലേക്കായിരുന്നു ഇവിടെനിന്നുള്ള സാമ്പിൾ പരിശോധനക്കയച്ചിരുന്നത്. ഒരുദിവസം കഴിഞ്ഞാണ് ഫലം ലഭിക്കുന്നത്. ഇനിയുള്ള സാമ്പിൾ ഇവിടെനിന്ന് പരിശോധിക്കും. വാനരവസൂരി ബാധിച്ചെന്ന സംശയത്തോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കോഴിക്കോട് സ്വദേശിനിയുടെ രക്ത, സ്രവ സാമ്പിൾ കഴിഞ്ഞദിവസം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.