പ്രാഥമികാരോഗ്യകേന്ദ്രം വ്യാപാരികൾ ശുചീകരിച്ചു

കുന്ദമംഗലം: ആനപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം വ്യാപാരികൾ ശുചീകരിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം. ബാബുമോൻ നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. ബാപ്പു ഹാജി ശുചീകരണ പ്രവർത്തികൾക്ക് നിർദേശങ്ങൾ നല്കി. ഡോ. അബ്ദുൽ ജലീൽ മുഖ്യപ്രഭാഷണം നടത്തി. ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിക്കുന്ന സപ്ത ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പി. ജയശങ്കർ, എം.പി. മൂസ, സുനിൽ കണ്ണോറ, വിശ്വനാഥൻ നായർ, എൻ. വിനോദ്, അഷ്റഫ് നിമ്മി, ടി.വി. ഹാരിസ്, ടി.സി. സുമോദ്, സജീവൻ കിഴക്കയിൽ, മുസ്തഫ, ജിനിലേഷ്, ദാവൂദ് അലി ഒ.പി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.