കോഴിക്കോട്: യൂത്ത് കോൺഗ്രസ് സ്ഥാപകദിനത്തിന്‍റെ ഭാഗമായി പന്നിയങ്കര മണ്ഡലം കമ്മിറ്റി തിരുവണ്ണൂരിൽ കൊടിമരം സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി കെ. ഷാജി, യു.ഡി.എഫ് സൗത്ത് നിയോജക മണ്ഡലം ചെയർമാൻ കെ.വി. കൃഷ്ണൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ബബിൻ രാജ്, സൗത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് പരപ്പിൽ, വൈസ് പ്രസിഡന്റ് പി.എസ്. അർജുൻ, ജവഹർ ബാലവേദി ബ്ലോക്ക് ചെയർമാൻ സാലി എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് പിലാക്കാട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ കൃഷ്ണൻ മാനാരി, കെ.എം. നിയാസ്, സിജിത് കല്ലായ്, നജിമുദ്ദീൻ യൂത്ത് കോൺഗ്രസ് നേതാക്കളായ ശിൽജു കണ്ണഞ്ചേരി, റിഷാദ്, പി.എം. ഗസ്വാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.