ഹിരോഷിമ-നാഗസാക്കി ദിനാചരണം

കൊയിലാണ്ടി: രണ്ടാം ലോകയുദ്ധകാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ ഓർമപുതുക്കി കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിൽ ലോക സമാധാനത്തിനായി കുട്ടികളുടെ കൈയൊപ്പ് പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി തഹസിൽദാർ സി.പി. മണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശശി പാറോളി അധ്യക്ഷത വഹിച്ചു. സി. ബിജു, വി.പി. സദാനന്ദൻ, എ.വി. ഷക്കീല എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. ഗീത സ്വാഗതവും ബി. ഡലീഷ് നന്ദിയും പറഞ്ഞു. സഡാക്കോ കൊക്ക് നിർമാണം, യുദ്ധവിരുദ്ധ കൊളാഷ് നിർമാണം എന്നിവ നടന്നു. കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു. സമാധാന ബാനറിൽ കുട്ടികൾ കൈയടയാളം പതിച്ചു. യുദ്ധവിരുദ്ധ റാലി, ആണവരക്തസാക്ഷികളുടെ അനുസ്മരണം എന്നിവ നടന്നു. ഡയറ്റ് മുൻ പ്രിൻസിപ്പൽ കെ.ആർ. അജിത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ് ഹിരോഷിമ സന്ദർശന അനുഭവങ്ങൾ പങ്കുവെച്ചു. ഡോ. രഞ്ജിത്ത് ലാൽ, ഡി.ആർ. ഷിംലാൽ, രാജേഷ് എന്നിവർ സംസാരിച്ചു. ............ പടം Koy 1 കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിൽ ഹിരോഷിമ- നാഗസാക്കി ദിനാചരണ പരിപാടികൾ തഹസിൽദാർ സി.പി. മണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.