ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

പാലേരി: സംസ്ഥാന പാതയിൽ കടിയങ്ങാട് പോസ്റ്റ് ഓഫിസിനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് നാലു യുവാക്കള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികരായ കടിയങ്ങാട് തെക്കേലത്ത് ഷഹ്‌വാന്‍ (18), കടിയങ്ങാട് കുനിയില്‍ ഇര്‍ഫാന്‍ (18) എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ബൈക്ക് യാത്രികരായ പാലേരി തെക്കെ പറമ്പില്‍ അഭയ് (18), പാലേരി വലിയവീട്ടുമ്മല്‍ ആകാശ് (18) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. കുറ്റ്യാടി ഭാഗത്തുനിന്ന് വന്ന ബൈക്ക് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചാണ് അപകടം. ....... Photo: കടിയങ്ങാട് അപകടത്തിൽപെട്ട ബൈക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.