പേരാമ്പ്ര: പന്തിരിക്കരയിലെ ഇർഷാദിന്റെ കൊലപാതക കേസിൽ പൊലീസ് അനാസ്ഥ അവസാനിപ്പിക്കണമെന്ന് പന്തിരിക്കരയിൽ നടന്ന കോൺഗ്രസ് പൊതുയോഗം ആവശ്യപ്പെട്ടു. ഇർഷാദിന്റെ കുടുംബം കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയിട്ടുപോലും പൊലീസ് അന്വേഷണം ഊർജിതമാക്കിയില്ല. വീട്ടിൽ പോയി തെളിവെടുപ്പ് നടത്താൻപോലും തയാറായില്ല. വൻ സ്വർണക്കടത്തുമാഫിയയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടും നടപടിയെടുത്തില്ല. ഈ മാഫിയയിലെ കണ്ണിയായ പത്തനംതിട്ടക്കാരി എന്നുപറയുന്ന യുവതിയെ ഇർഷാദിന്റെ വീട്ടിലെത്തിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന്റെ നേതൃത്വത്തിലാണ്. അതുകൊണ്ടുതന്നെ ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണം. അല്ലാത്തപക്ഷം കോൺഗ്രസ് പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കും. യോഗത്തിൽ ടൗൺ കമ്മിറ്റി പ്രസിഡൻറ് വി.പി. ഇബ്രായി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. മുനീർ എരവത്ത്, രാജൻ മരുതേരി, ഇ.വി. രാമചന്ദ്രൻ, ജിതേഷ് മുതുകാട്, ഇ.ടി. സരീഷ്, മോഹൻദാസ് ഓണിയിൽ, പി.ടി. കുഞ്ഞിക്കേളു തുടങ്ങിയവർ സംസാരിച്ചു. Photo: പന്തിരിക്കരയിൽ നടന്ന കോൺഗ്രസ് പൊതുയോഗം കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.