റോഡിലെ കുഴികളിൽ വാഴനട്ട് യൂത്ത് ലീഗ് പ്രതിഷേധം

പേരാമ്പ്ര: തകർന്നുകിടക്കുന്ന ദേശീയ, സംസ്ഥാന പാതകൾ കാരണം വാഹനാപകടവും ജീവഹാനിയും പതിവായിട്ടും ഒരുവിധ പരിഹാരനടപടികളും നടത്താത്ത കേന്ദ്ര-കേരള സർക്കാറുകളുടെ നിസ്സംഗതക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചു. സംസ്ഥാനപാതയിൽ കൂത്താളിയിൽ നടന്ന നിയോജക മണ്ഡലംതല സമരം മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് പി.സി. മുഹമ്മദ്‌ സിറാജ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി, കൂത്താളി പഞ്ചായത്ത്‌ മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി കെ.ടി. കുഞ്ഞമ്മദ്, വനിതാലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശർമിന കോമത്ത്, മുഹമ്മദലി കോറോത്ത്, കെ.സി. മുഹമ്മദ്‌, ടി.കെ. നഹാസ്, സി.കെ. ജറീഷ്, ശംസുദ്ദീൻ വടക്കയിൽ, സജീർ വണ്ണാൻകണ്ടി, എൻ.കെ. ഹാരിസ്, സിദ്ദീഖ് തൊണ്ടിയിൽ, സി.ടി. മുഹമ്മദ് മാസ്റ്റർ, ടി.കെ. ഇബ്രാഹീം, പി.പി. അനസ്, സഹദ് കൂത്താളി, ഫാസിൽ പുന്നോറത്ത്, നൗഷാദ് തച്ചോളി, എൻ.കെ. ബഷീർ, കെ.എം. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ............... ഫോട്ടോ : മുസ്‍ലിം യൂത്ത് ലീഗ് നടത്തിയ റോഡിലെ കുഴികളിലെ വാഴനടൽ പ്രതിഷേധം ലീഗ് ജില്ല സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.