വടകരയിൽ സ്വാതന്ത്ര്യദിനാഘോഷം

വടകര: സ്വാതന്ത്ര്യദിനത്തെ വർണാഭമാക്കാൻ നഗരം ഒരുങ്ങി. വടകരയിലെ സാംസ്‌കാരിക സംഘടനയായ ഭാരതീയത്തിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സംഘടന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 14ന് വൈകീട്ട് 6.15ന് അഞ്ചുവിളക്ക് ജങ്ഷനിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ 75 ദീപങ്ങൾ തെളിയിച്ച് സ്വാതന്ത്ര്യദിനത്തെ വരവേൽക്കുമെന്ന് സന്നദ്ധസംഘടന കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദീപം തെളിയിക്കൽ പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എഴുത്തുകാരനായ മധു തൃപ്പെരുന്തുറ, ബീന ബിനിൽ, മധു ആലംപടമ്പ്, പരിസ്ഥിതിപ്രവർത്തകൻ ശ്രീജേഷ് ഊരത്ത് എന്നിവർക്ക് ഭാരതീയം പുരസ്‌കാരം നൽകും. ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ കന്നിനട സ്വദേശി അഭിനവ് വിഷ്ണുവിനെ അനുമോദിക്കും. ആഗസ്റ്റ് 15ന് രാവിലെ ഒമ്പതിന്​ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലിയിൽ കെ. മുരളീധരൻ എം.പി, കെ.കെ. രമ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു, വ്യാപാരികൾ, റോട്ടറി, ഓയിസ്ക, ജേസീസ്, വൈസ് മെൻ ക്ലബ് അധികൃതർ, ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ, സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ റാലിയിൽ അണിചേരുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മണലിൽ മോഹനൻ, കൺവീനർ ഹരീന്ദ്രൻ കരിമ്പനപ്പാലം, മർച്ചന്‍റ്​സ്​ അസോസിയേഷൻ പ്രസിഡന്റ് എം. അബ്ദുൽസലാം, സെക്രട്ടറി എം.കെ. ഹനീഫ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.