കാക്കാലൻ കുറവൻ മഹാസഭ സൊസൈറ്റി ജില്ല കമ്മിറ്റി

കോഴിക്കോട്: കാക്കാലൻ കുറവൻ മഹാസഭ സൊസൈറ്റി (കെ.കെ.എം.എസ്) കോഴിക്കോട് ജില്ല കമ്മിറ്റി രൂപവത്കരിച്ചു. ജില്ല പ്രസിഡന്‍റായി പി. സുധാകരൻ, സെക്രട്ടറിയായി ഷീല കായലം, ട്രഷററായി ശോഭന മോഹനൻ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻറായി ദിനേശൻ ഉള്ള്യേരി, ജോയൻറ് സെക്രട്ടറിയായി ഷർമിള എരഞ്ഞിക്കൽ എന്നിവരെയും തെരഞ്ഞെടുത്തു. ഇസ്‍ലാമിക് യൂത്ത് സെന്ററിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സുനിൽ പെരിങ്ങല, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. ഷൈജു, ട്രഷറർ ഗീത എന്നിവർ പ്രസംഗിച്ചു. 21 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു. കെ.കെ.എം.എസ് ജില്ലാ പ്രസിഡന്‍റ്​ പി. സുധാകരൻ, സെക്രട്ടറി ഷീല കായലം എന്നിവർ photos: p. sudakaran sheela kayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.