കോഴിക്കോട്: വ്യാജരേഖ സമർപ്പിച്ച് മുൻ കോഴിക്കോട് ജില്ല ബാങ്കിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതികളെ സംരക്ഷിച്ച്, വഞ്ചിക്കപ്പെട്ട ശാഖ മാനേജറെ മാത്രം അറസ്റ്റ് ചെയ്ത എലത്തൂർ പൊലീസിന്‍റെ നടപടിയിൽ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. 2014ൽ നടന്ന തട്ടിപ്പിൽ രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് അന്വേഷണം നിലച്ചതിനാൽ ബാങ്ക് കൊയിലാണ്ടി കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് എലത്തൂർ പൊലീസ് കേസ് എടുത്ത് ഒരു പ്രതിയെ മാത്രം അറസ്റ്റ് ചെയ്തത്. എന്നാൽ നാട്ടിൽ വന്ന് പോകുന്ന മറ്റ് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് എലത്തൂർ പൊലീസ് ഇതുവരെ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.