കൊലക്കേസിൽ മുൻ എം.പിയടക്കം എട്ടുപേർക്ക് ജീവപര്യന്തം

ജൗൻപുർ (യു.പി): ഗവ. റെയിൽവേ പൊലീസ് കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയതിനും മൂന്നുപേരെ കൊല്ലാൻ ശ്രമിച്ചതിനും 27 വർഷം പഴക്കമുള്ള കേസിൽ മച്ച്‌ലിഷഹർ മുൻ എം.പി ഉമാകാന്ത് യാദവ് ഉൾപ്പെടെ ഏഴു പേർക്ക് പ്രാദേശിക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിങ്കളാഴ്ച ജൗൻപുരിലെ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി ശരദ് ചന്ദ്ര ത്രിപാഠി ഇരുഭാഗവും കേട്ട ശേഷം ശിക്ഷ പ്രഖ്യാപിച്ചതായി പ്രോസിക്യൂട്ടർ അനിൽ സിങ് പറഞ്ഞു. 1995 ഫെബ്രുവരിയിൽ, തന്റെ ഡ്രൈവർ രാജ്കുമാർ യാദവിനെ മോചിപ്പിക്കാൻ ജാൻപുരിലെ ഷാഗഞ്ച് ഗവ. റെയിൽവേ പൊലീസ് ലോക്കപ്പിൽ ഉമാകാന്ത് യാദവും അനുയായികളും വിവേചനരഹിതമായി വെടിയുതിർത്തുവെന്നതാണ് കേസ്. കോൺസ്റ്റബിൾ അജയ് സിങ് കൊല്ലപ്പെടുകയും സഹപ്രവർത്തകൻ ലല്ലൻ സിങ്, റെയിൽവേ ജീവനക്കാരൻ നിർമൽ വാട്സൺ, ഒരു യാത്രക്കാരൻ ഭരത് ലാൽ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മുൻ എംപി ഉമാകാന്ത് യാദവ്, ബച്ചു ലാൽ യാദവ്, രാജ്കുമാർ, ധർമരാജ്, സുബേദാർ, മഹേന്ദ്ര പ്രസാദ് വർമ, സഭാജിത് പാൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.