നരിക്കുനി: റോഡിൽ കുഴികൾ അടക്കാതെയും മഴക്കെടുതിക്ക് മുമ്പ് അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കാത്ത സർക്കാറിന്റെ നടപടിയിലും പ്രതിഷേധിച്ച് മുസ്‍ലിം യൂത്ത് ലീഗ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി പ്രതീകാത്മകമായി നരിക്കുനി കൊടുവള്ളി റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് എ. ജാഫർ, ജനറൽ സെക്രട്ടറി ടി.സി. ഷരീഫ്, മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് എം.പി. സുലൈമാൻ, സി.പി. മുജീബ്, വി.ടി. നവാസ്, കെ. നസീർ എന്നിവർ നേതൃത്വം നൽകി. പടം: league vazha narikuni മുസ്‍ലിം യൂത്ത് ലീഗ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി വാഴ നട്ട് പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.