യുദ്ധഭീകരതക്കെതിരെ റാലി

ചാത്തമംഗലം: ഹിരോഷിമയുടെ ഹൃദയംനുറുങ്ങുന്ന ഓർമകൾ പങ്കുവെച്ചും യുദ്ധഭീകരതക്കെതിര അണിനിരക്കുമെന്ന് പ്രതിജ്ഞചെയ്തും എൻ.ഐ.ടി ചേനോത്ത് ഗവ. സ്കൂളിലെ വിദ്യാർഥികൾ ഹിരോഷിമദിനം ആചരിച്ചു. സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച യുദ്ധവിരുദ്ധറാലി ചേനോത്ത് ടൗൺ ചുറ്റി സ്കൂൾ ഹാളിൽ സമാപിച്ചു. ഹെഡ് മാസ്റ്റർ ശുക്കൂർ കോണിക്കൽ യുദ്ധവിരുദ്ധ സന്ദേശം നൽകി. പ്രീത പി. പീറ്റർ, ഖദീജ പ്രിയദർശിനി, അശ്വതി എൻ. നായർ, സി. ജനനി, എം. രാധാകൃഷ്ണൻ, രജനി ചേനോത്ത്, അനിഷ എന്നിവർ നേതൃത്വം നൽകി. mon ctm chenoth school ചേനോത്ത് ഗവ. സ്കൂളിലെ വിദ്യാർഥികൾ ഹിരോഷിമ ദിനം ആചരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.