റോഡിലെ വെള്ളക്കെട്ട്; ജനങ്ങളും വ്യാപാരികളും പ്രയാസത്തിൽ

കൊടിയത്തൂർ: കോട്ടമ്മൽ അങ്ങാടിയിൽ അശാസ്ത്രീയ റോഡ് പ്രവൃത്തിമൂലം വെള്ളക്കെട്ട് പതിവാകുന്നു. മണാശ്ശേരി കവിലട റോഡിന്റെ പ്രവൃത്തി ആരംഭിച്ച ശേഷമാണ് ഇത്തരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയത്. ചിലഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യാനായി ഓവുചാലുകൾ അടച്ചതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. പ്രവൃത്തിയുടെ മന്ദഗതികാരണം മഴക്കാലങ്ങളിൽ കാൽനടക്കാർക്കും വ്യാപാരികളും ഏറെ പ്രയാസപ്പെടുകയാണ്. അങ്ങാടികളിൽ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ ആവശ്യപ്പെട്ടു. കൊടിയത്തൂർ യൂനിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. അനീഫ, കെ.കെ.സി. ഗഫൂർ എന്നിവർ സംസാരിച്ചു. Kdr4 മഴ പെയ്തതിനെ തുടർന്ന് കൊടിയത്തൂർ അങ്ങാടിയിൽ രൂപപ്പെട്ട വെള്ളക്കെട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.