ആയഞ്ചേരി: കടമേരി റഹ്മാനിയ ഇൻറർനാഷനൽ ലീഡിങ് സ്കൂളിന് കീഴിൽ ആരംഭിച്ച സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സിവിൽ സർവിസ്, പി.എസ്.സി, എസ്.എസ്.സി, കെ.എ.എസ് ഫൗണ്ടേഷൻ കോഴ്സ് നൽകുന്ന പദ്ധതിയാണ് റിൽസ് സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സ്. സിവിൽ സർവിസ് പരീക്ഷയിൽ 278ാം റാങ്ക് നേടിയ ജിതിൻ കൃഷ്ണ വിശിഷ്ടാതിഥിയായി. പ്രിൻസിപ്പൽ ഉനൈസ് വാഫി, ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ, ഹെഡ്മാസ്റ്റർ ലത്തീഫ്, മൊയ്തീൻകുട്ടി, കോഴ്സ് കോഓഡിനേറ്റർ ഷാജഹാൻ എന്നിവർ സംബന്ധിച്ചു. ................... പടം..കടമേരി റഹ്മാനിയ ഇൻറർനാഷനൽ ലീഡിങ് സ്കൂളിന് കീഴിൽ ആരംഭിച്ച സിവിൽ സർവിസ് ഫൗണ്ടേഷൻ കോഴ്സ് ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.