തൊട്ടിൽപാലം കെ.എസ്.ആർ.ടി.സി ഡിപ്പോ നിർത്തരുത്

​ നാദാപുരം: നാദാപുരം നിയോജക മണ്ഡലത്തിലെ മലയോരപ്രദേശമായ കാവിലുംപാറ പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരണക്കാരായ ആളുകൾ യാത്രക്കായി ആശ്രയിക്കുന്ന തൊട്ടിൽപാലം കെ.എസ്.ആർ.ടി.സി ഡിപ്പോ ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു. തൊട്ടിൽപാലത്ത് ഡിപ്പോ വന്നതോടെയാണ് വയനാട്ടിലേക്കും മറ്റും കൂടുതൽ ബസുകൾ സർവിസ് ആരംഭിച്ചത്‌. ഇപ്പോൾ ഡിപ്പോയുടെ പ്രധാന ഓഫിസ് കോഴിക്കോട്ടേക്കു മാറ്റി. താമസിയാതെ ഡിപ്പോതന്നെ നിർത്തലാക്കുമെന്ന ആശങ്കയിലാണ് മലയോര നിവാസികൾ. ഡിപ്പോയെ തകർക്കാനുള്ള ശ്രമത്തിൽനിന്ന് സർക്കാർ പിൻവാങ്ങിയില്ലെങ്കിൽ യു. ഡി.എഫ് സമരപരിപാടികളുമായി മുന്നിട്ടിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.