പഴകിദ്രവിച്ച വൈദ്യുതിതൂണിൽനിന്ന് കണക്ഷൻ മാറ്റുന്നില്ലെന്ന് പരാതി

മാഹി: വൈദ്യുതി വകുപ്പിന്റെ അനാസ്ഥയിൽ പൊതുജനങ്ങൾക്കു ഭീഷണിയായി വൈദ്യുതിതൂൺ. പള്ളൂർ സബ് സ്റ്റേഷനു പിൻവശത്തായി അവറോത്ത് ക്ഷേത്രത്തിലേക്കു പോവുന്ന റോഡിൽ അങ്കവളപ്പിൽ പറമ്പ് കവലയിലാണ് അപകടഭീഷണിയുയർത്തി പഴകി ദ്രവിച്ച വൈദ്യുതിതൂൺ. പരിസരവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് അനുവദിച്ചുകിട്ടിയ പുതിയ തൂൺ ഇവിടെ ഉയർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു. എന്നാൽ, വൈദ്യുതി കണക്ഷൻ പഴയ തൂണിൽനിന്ന് മാറ്റിനൽകാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ മരക്കൊമ്പ് ലൈനിൽ പൊട്ടിവീണാൽ മറിഞ്ഞുവീഴാൻ പാകത്തിലാണ് തൂണിന്റെ നിൽപ്. caption: വൈദ്യുതി കണക്ഷൻ മാറ്റുന്നതിനായി ഉയർത്തിയ തൂണും പഴകി അടിഭാഗം ദ്രവിച്ച നിലവിലെ തൂണും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.