കെട്ടിടം പരിശോധിച്ചു

തലശ്ശേരി: ജനറൽ ആശുപത്രി വികസനത്തിന് ഉപയോഗിക്കാൻ തീരുമാനിച്ച മത്സ്യ മാർക്കറ്റ് കോംപ്ലക്സ് എ.എൻ. ഷംസീർ എം.എൽ.എയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ആശുപത്രി വികസന സമിതി യോഗ തീരുമാനപ്രകാരം തിങ്കളാഴ്ചയാണ് സംഘം കെട്ടിടം പരിശോധിച്ചത്. ആശുപത്രി വാർഡുകൾ കെട്ടിടത്തിലേക്ക് മാറ്റാനാണ് ആലോചന. മത്സ്യ മാർക്കറ്റ് കോംപ്ലക്സിൽ മാംസം - പച്ചക്കറി വ്യാപാരത്തിനായി നീക്കിയിരുന്ന രണ്ട് നില കെട്ടിടത്തിന്റെ മുകളിലാണ് ആശുപത്രി വാർഡുകൾ മാറ്റാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ താഴെ നിലയിലാണ് ചില്ലറ മത്സ്യ മാർക്കറ്റ് പ്രവർത്തിക്കുന്നത്. 12 വർഷം അടഞ്ഞു കിടന്നിരുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജേഷ്, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, ആർ.എം.ഒ ഡോ. ജിതിൻ, ഡോ.അനിൽ, നിർമിതി കേന്ദ്ര എൻജിനീയർ, ആശുപത്രിയിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവരാണ് കെട്ടിടം പരിശോധനക്കെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.