കുറ്റ്യാടി: മലയോര മേഖലയിലെ യാത്രക്കാരുടെ ആശ്രയമായ തൊട്ടിൽപാലം കെ.എസ്.ആർ.ടി.സി ഡിപ്പോയെ തകർക്കാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് കാവിലുംപാറ പഞ്ചായത്ത് മുസ്‍ലിം യൂത്ത് ലീഗ് ഡിപ്പോയിലേക്ക് മാർച്ച് നടത്തി. നാദാപുരം നിയോജക മണ്ഡലം മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി. കുഞ്ഞബ്ദുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. സെയ്തലവി അധ്യക്ഷത വഹിച്ചു. മണക്കര സൂപ്പി, വി. സൂപ്പി, കെ.പി.സി. മൊയ്തു, കെ.പി. ഷംസീർ, വി.എം. അസീസ്, പൈക്കാടൻ മൊയ്‌തു, കെ. നിസാം, അൻസാർ കുണ്ടുതോട്, സൈഫുദ്ദീൻ ടി.കെ, ഫൈസൽ കൊളവൻ, ആഷിഫ്, റഊഫ് എന്നിവർ സംസാരിച്ചു. സി. ഫാസിൽ സ്വാഗതവും കെ. സുനീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.