റോഡിലെ കുഴികളടച്ച്​ യൂത്ത്​​ ലീഗ്

കുറ്റ്യാടി: അപകടഭീഷണിയായ കുഴികളടച്ച് മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകർ മാതൃകയായി. കുറ്റ്യാടി - പക്രംതളം ചുരം റോഡിൽ തളീക്കര, പൈക്കളങ്ങാടി ഭാഗങ്ങളിലെ കുഴികളാണ് ക്വാറി വേസ്റ്റ് ഇട്ട് നികത്തിയത്. പൈക്കളങ്ങാടി ശാഖയിലെ സവാദ് ചാത്തോത്ത്, കെ.കെ. ഇസ്മായിൽ, എൻ.ടി. അഷി, ടി.പി. ഷഹീർ, കെ. അനസ്, ജി.വി. രജൽ, പി.കെ. റിയാസ്, ടി.കെ. യൂസഫ്, കെ.പി. നൗഷിർ, ജുരൈജ് ചാത്തോത്ത്, ജി.വി. റഊഫ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.