ഫ്രഞ്ച് സ്കൂളിൽ ഹർ ഘർ തിരങ്കക്ക് തുടക്കം

മാഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് 'ഹർ ഘർ തിരങ്ക'യുടെ ഭാഗമായി ഗവ. ഫ്രഞ്ച് ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാഹി സർവശിക്ഷ അഭിയാൻ മുൻ മേധാവി പി.സി. ദിവാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക അണിമ പവിത്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. സനൽ കുമാർ, ജയിംസ് സി. ജോസഫ്, അമൃത പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ടി.വി. സിന്ധു, പോൾ ഷിബു, വലിയവീട്ടിൽ രേഖ, ജെസി വിദ്യ, വി. വിജയി എന്നിവർ നേതൃത്വം നൽകി. ഗവ. മിഡിൽ സ്കൂൾ അവറോത്തിൽ കരസേനയിൽനിന്ന് വിരമിച്ച ഹവീൽദാർ എ.വി. ഉദയകുമാർ മഹോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.പി. ഹരീന്ദ്രൻ പതാക ഉയർത്തി. കെ.ടി. രാധിക, കെ.കെ. മനീഷ് എന്നിവർ സംസാരിച്ചു. caption: ഗവ. ഫ്രഞ്ച് ഹൈസ്കൂളിൽ ഹർ ഘർ തിരങ്ക ആഘോഷ പരിപാടികൾ മാഹി എസ്.എസ്.എ മുൻ മേധാവി പി.സി. ദിവാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.