നോട്ടീസ് പതിക്കാനെത്തിയ ജീവനക്കാരന് മർദനം; എൻ.ജി.ഒ യൂനിയൻ പ്രതിഷേധിച്ചു

ബാലുശ്ശേരി: നോട്ടീസ് പതിപ്പിക്കാൻ പോയ പഞ്ചായത്ത് ജീവനക്കാരനെ മർദിച്ചതായി പരാതി. അപകടകരമായ തെങ്ങ് മുറിച്ചുമാറ്റാൻ നോട്ടീസ്​ പതിപ്പിക്കാൻ പോയ ബാലുശ്ശേരി പഞ്ചായത്ത്‌ ജീവനക്കാരൻ ടി.കെ. സിന്ധുദാസിനെയാണ് കൈയേറ്റം ചെയ്തത്​. അക്രമം നടത്തിയയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയന്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. ജില്ല കമ്മിറ്റി അംഗം സി.ജി. സജിൽകുമാർ ഉദ്ഘാ​ടനം ചെയ്തു. കെ. ബൈജു, എസ്.കെ. ജെയ്സി, പി.കെ. ജാരിസ്, കെ.പി. സജിത്ത്, കെ.ജി.ഒ.എ നേതാവ് കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. ........... Photo: notice balu എൻ.ജി.ഒ യൂനിയൻ നടത്തിയ പ്രതിഷേധ യോഗം ജില്ല കമ്മിറ്റി അംഗം സി.ജി. സജിൽ കുമാർ ഉദ്ഘാ​ടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.