ഇലക്ട്രിസിറ്റി തൊഴിലാളികളുടെ ധർണ

ബാലുശ്ശേരി: കെ.എസ്​.ഇ.ബി ബാലുശ്ശേരി ഡിവിഷൻ, സെക്ഷൻ ഓഫിസുകളിലെ ജീവനക്കാർ സംയുക്തമായി പ്രതിഷേധ ധർണ നടത്തി. വൈദ്യുതി മേഖല സ്വകാര്യവത്കരണത്തിനെതിരെ നാഷനൽ കോഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്​സ്​ ആഭിമുഖ്യത്തിൽ ഇലക്ട്രിസിറ്റി തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണിത്​. സി.ഐ.ടി.യു ഏരിയ സെക്രട്ടറി അതുൽ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി എം.എം. അബ്ദുൽ അക്‌ബർ, ബിന്ദു, ഉദയകുമാർ, രാജൻ, ഭരതൻ, റംഷിദ്, പ്രജീഷ്, പ്രകാശൻ, ആനന്ദ്, ഗോപീദാസൻ എന്നിവർ സംസാരിച്ചു. ലാലു സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.